അടൂർ: ദിവ്യദൃഷ്ടിയുണ്ടെന്ന് പറഞ്ഞ് സ്വർണ്ണവും പണവും തട്ടിയെടുക്കുന്ന 54 പിടിയിൽ. കടമ്പനാടുള്ള വയോധികരായ ദമ്പതികളിൽ നിന്ന് സ്വർണ്ണവും പണവും തട്ടിയെടുത്ത കേസിൽ സ്ത്രീ സമാന കേസിൽ വീണ്ടും അറസ്റ്റിലായി.
അടൂർ പള്ളിക്കൽ ചേന്നം പുത്തൂർ ഭാഗം തുളസിഭവനിൽ തുളസി (54) ആണ് അറസ്റ്റിലായത്. തെങ്ങമം സ്വദേശി മായാദേവിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.
മായാദേവി പറ്റിക്കപ്പെടുന്നത് 2025 ജനുവരിയിലാണ്. മായാദേവിയുടെ വീട്ടിലെത്തിയ തുളസി തനിക്ക് ദിവ്യദൃഷ്ടിയുണ്ടെന്നും മകന് ജീവഹാനിയുണ്ടാവുമെന്നും പറഞ്ഞ് ഭയപ്പെടുത്തി ഒരു പവന്റെ മാല, ആറു ഗ്രാം വരുന്ന രണ്ട് കമ്മലുകൾ എന്നിവ കെെക്കലാക്കി കടന്നുകളയുകയായിരുന്നു.
കഴിഞ്ഞ ഞാറാഴ്ച തുളസിയെ പോലീസ് സമാന കേസിൽ അറസ്റ്റ് ചെയ്തിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട മായാദേവി അടൂർ പോലീസിനെ സമീപിക്കുകയായിരുന്നു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
