ഗാർഹിക പീഡനമെന്ന് അധ്യാപികയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്:    ഭർത്താവിനെ അറസ്റ്റ് ചെയ്തു

JULY 25, 2025, 11:05 PM

കൊച്ചി: ഭർത്താവ് ലഹരി ഉപയോഗിച്ച് തന്നെയും കുടുംബത്തെയും നിരന്തരം ഉപദ്രവിക്കുന്നുവെന്ന് അധ്യാപികയായ യുവതിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്. പിന്നാലെ  ഉടനടി നടപടിയെടുത്ത് പൊലീസ്. 

കൊടുവഴങ്ങ സ്വദേശിനിയാണ് ഭർത്താവ് ശാരീരികമായും മാനസികമായും തന്നെ ഉപദ്രവിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടത്.

റൂറൽ എസ്പിക്ക് ഇമെയിൽ വഴി പരാതി നൽകുകയും ചെയ്തു. റൂറൽ എസ്പി എം ഹേമലത ഇടപെട്ടാണ് കേസെടുത്ത് ഭർത്താവിനെ അറസ്റ്റ് ചെയ്തത്.  ബിനാനിപുരം ഇൻസ്‌പെക്ടർ വി ആർ സുനിൽ അന്വേഷണം നടത്തി യുവതിയുടെ ഭർത്താവ് മാമലകണ്ടം സ്വദേശി രാജേഷിനെ അറസ്റ്റുചെയ്തു. സെക്യൂരിറ്റി സേവനങ്ങൾ നൽകുന്നയാളാണ് രാജേഷ്. യുവതി ഗസ്റ്റ് ലക്ച്ചററാണ്.

vachakam
vachakam
vachakam

ഭർത്താവിന്റെ ഉപദ്രവം സഹിക്കവയ്യാതെ യുവതി സമീപത്തുളള അമ്മയ്ക്കും സഹോദരിക്കുമൊപ്പം താമസം മാറിയിരുന്നു.

എന്നിട്ടും ഭർത്താവ് തന്നെയും കുടുംബത്തെയും ഉപദ്രവിക്കുകയാണ് എന്നായിരുന്നു യുവതിയുടെ പരാതി. ജീവിതം അവസാനിപ്പിക്കുന്ന മാനസികാവസ്ഥയിലാണെന്നും യുവതി പരാതിയിൽ പറഞ്ഞിരുന്നു. ഇത് കണ്ടയുടനെ റൂറൽ എസ്പി എം ഹേമലത നടപടി സ്വീകരിക്കാൻ ബിനാനിപുരം പൊലീസിന് നിർദേശം നൽകുകയായിരുന്നു.


vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam