ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ കാറിൽ പ്രസവിച്ച് യുവതി 

JANUARY 4, 2026, 2:46 AM

കൊച്ചി: ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ കാറിനുള്ളിൽ പ്രസവിച്ച് യുവതി. കണ്ണൂർ തലശ്ശേരി സ്വദേശിയായ അനീറ്റ മരിയ റെജി(21)യാണ് കാറിൽ വച്ച് ആൺകുഞ്ഞിന് ജന്മം നൽകിയത്. നിലവിൽ ആശുപത്രിയിൽ കഴിയുന്ന അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണ്.

പ്രസവ വേദനയെ തുടർന്ന് ആശുപത്രിയിലേക്ക് തിരിച്ചതായിരുന്നു കുടുംബം. എന്നാൽ ആശുപത്രിയിൽ പ്രവേശിക്കുന്നതിന് മുൻപ് തന്നെ കുഞ്ഞ് പുറത്തുവന്ന് തുടങ്ങിയിരുന്നു. ആശുപത്രിയുടെ അകത്തേക്ക് പ്രവേശിക്കാനുള്ള സാഹചര്യമില്ലാതിരുന്നതിനാൽ കാറിനുള്ളിൽ തന്നെ പ്രസവം നടത്തുകയായിരുന്നു.  ഞായറാഴ്ച്ച രാവിലെ 8.45ഓടെയായിരുന്നു സംഭവം. 

ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി അരൂരിൽ എത്തിയതായിരുന്നു അനീറ്റയും കുടുംബവും. ജനുവരി 22നായിരുന്നു അനീറ്റയ്ക്ക് പ്രസവ തിയതി നിശ്ചയിച്ചിരുന്നത്.

vachakam
vachakam
vachakam

എന്നാൽ ഞായറാഴ്ച്ച പുലർച്ചെ മൂന്ന് മണിയോടെ പ്രസവവേദന തുടങ്ങി. ഇതോടെ ഇവർ അരൂരിലെ ഒരു ആശുപത്രിയിലെത്തി ചികിത്സ നടത്തിയിരുന്നു. വേദന കുറയുന്നതിനുള്ള മരുന്നുകൾ സ്വീകരിച്ച് മടങ്ങിയെങ്കിലും രാവിലെ എട്ട് മണിയോടെ വേദന ശക്തമായി.

ഇതോടെ കുടുംബം എറണാകുളം വിപിഎസ് ലേക്ഷോറിലേക്ക് പുറപ്പെടുകയായിരുന്നു. എന്നാൽ ആശുപത്രിയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് തന്നെ കാറിൽ വെച്ച് കുഞ്ഞ് പുറത്തുവരികയായിരുന്നു. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam