ആലപ്പുഴയില്‍ പ്രസവം നിർത്തൽ ശസ്ത്രക്രിയയെ തുടർന്ന് ആരോഗ്യ നില വഷളായ യുവതി മരിച്ചു.ആലപ്പുഴ പഴവീട് സ്വദേശി ശരത്തിന്റെ ഭാര്യ ആശയാണ് മരിച്ചത്.31 വയസായിരുന്നു.
ആലപ്പുഴ വനിതാ ശിശു ആശുപത്രിയിലാണ് യുവതിയുടെ ശസ്ത്രക്രിയ നടന്നത്.ശസ്ത്രക്രിയയ്ക്ക് പിന്നാലെ ആശയുടെ ആരോഗ്യ നില വഷളായി. പിന്നാലെ വെള്ളിയാഴ്ച ആശയെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഇവിടെ ചികിത്സയിൽ തുടരുന്നതിനിടെ ശനിയാഴ്ച വൈകിട്ടാണ് ആശ മരണത്തിന് കീഴടങ്ങിയത്.സംഭവത്തില്‍ ലീഗൽ സർവീസ് അതോറിറ്റി സ്വമേധയാ കേസെടുത്തിട്ടുണ്ട്.
മരണകാരണം പോസ്റ്റുമോട്ടത്തിന് ശേഷം മാത്രമേ വ്യക്തമാവുകയുള്ളൂ എന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു.
ENGLISH SUMMARY: Woman dies after Operation at Alappuzha
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്