മലപ്പുറം: മലപ്പുറം താനാളൂരിൽ കപ്പ് കേക്ക് തൊണ്ടയിൽ കുടുങ്ങി സ്ത്രീ മരിച്ചതായി റിപ്പോർട്ട്. താനാളൂർ സ്വദേശി സൈനബ (44) ആണ് മരിച്ചത്. ശനിയാഴ്ച സൈനബയുടെ മകള്‍ ഖൈറുന്നീസയുടെ വിവാഹം നടക്കാനിരിക്കെയായിരുന്നു ദാരുണ സംഭവം ഉണ്ടായത്.
കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം ചായക്കൊപ്പമാണ് സൈനബ കപ്പ് കേക്ക് കഴിച്ചത്. ഉടനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച വൈകീട്ടോടെ മരണം സംഭവിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്