തൃശ്ശൂർ: ഇടതു കൈയിലെ ചൂണ്ടു വിരലിൽ മുറിവ് പറ്റിയ യുവതിക്ക് വോട്ട് നിഷേധിച്ച സംഭവത്തിൽ ഒടുവിൽ വോട്ട് ചെയ്യാൻ അനുമതി ലഭിച്ചു. വി.എസ്. സുനിൽ കുമാറിൻ്റെ ഇടപെടലിനെ തുടർന്നാണ് അനുമതി നൽകിയത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ വിളിച്ച് യുവതിക്ക് ടോക്കൺ നൽകാൻ നിർദേശിക്കുകയായിരുന്നു.
തൃശൂർ സ്വദേശി അക്ഷയയ്ക്കാണ് പ്രിസൈഡിങ് ഓഫീസർ വോട്ടിങ് അനുമതി നിഷേധിച്ചത്.തൃശ്ശൂര്‍ കൂര്‍ക്കഞ്ചേരി ബോധാനന്ദ സ്‌കൂളില്‍ ആണ് യുവതിക്ക് വോട്ട് ചെയ്യാൻ അനുമതി നിഷേധിക്കപ്പെട്ടത്. മുറിവ് കെട്ടിവെച്ചതിനാല്‍ മഷി പുരട്ടാന്‍ കഴിയില്ലെന്നും അതിനാല്‍ വോട്ട് ചെയ്യാന്‍ അനുവദിക്കില്ല എന്നുമാണ് പ്രിസൈഡിങ് ഓഫീസര്‍ അറിയിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് വോട്ടിങ് അനുമതി നിഷേധിച്ച പ്രിസൈഡിങ് ഓഫീസറെ സസ്പെൻഡ് ചെയ്യണമെന്നും ബാലവകാശ കമ്മീഷൻ കേസെടുക്കണമെന്നും കാണിച്ച് വി.എസ്. സുനിൽ കുമാർ പ്രതിഷേധിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
