കൊച്ചി: അയ്യമ്പിള്ളിയിൽ റോഡിലൂടെ വെള്ളം ഒഴുകുന്നത് മണ്ണിട്ട് തടഞ്ഞ നടപടി ചോദ്യം ചെയ്ത യുവതിക്ക് നേരെ ആക്രമണമുണ്ടായതായി പരാതി. ഇന്നലെയാണ് സംഭവം നടന്നത്. ആക്രമണത്തിൽ കലാകാരിയായ ഷീജ കളപ്പുരയ്ക്ക് കഴുത്തിൽ ഗുരുതര പരിക്കേറ്റതായി റിപ്പോർട്ട്.
ഇരുമ്പ് ചൂൽ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ഷീജ ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തെങ്കിലും പ്രതിക്കെതിരെ നിസ്സാര വകുപ്പുകൾ മാത്രമാണ് ചുമത്തിയതെന്നും അവർ ആരോപിച്ചു.
പ്രാദേശിക ജനപ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു ആക്രമണമെന്നും ഷീജ പറഞ്ഞു. കഴുത്തിൽ കുത്തേറ്റതിനെ തുടർന്ന് പരിക്കേറ്റ താൻ കൂടുതൽ ഗുരുതരമായ അപകടത്തിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും അവർ പ്രതികരിച്ചു.
“രണ്ടാമത്തെ തവണ കുത്താൻ ശ്രമിക്കുമ്പോൾ ഞാൻ തിരിഞ്ഞില്ലായിരുന്നെങ്കിൽ അത് കണ്ണിലോ മറ്റേതെങ്കിലും ഭാഗത്തോ പതിക്കുമായിരുന്നുവെന്നാണ്” ഷീജയുടെ ആരോപണം.
സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ആക്രമണത്തിന്റെ സാഹചര്യങ്ങളും പരാതിയിൽ ഉന്നയിച്ച ആരോപണങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
