പ്രണയ വിവാഹത്തിൽ നിന്നും പിന്മാറിയില്ല; യുവതിക്ക് നേരെ  അതിക്രമം

MAY 25, 2026, 8:14 PM

തിരുവനന്തപുരം: പ്രണയ വിവാഹത്തിൽ നിന്നും പിന്മാറാത്തതിൽ യുവതിക്ക് നേരെ അതിക്രമം. ഈ മാസം പത്തൊൻപതിനായിരുന്നു അതിക്രമം നടന്നത്.

മണ്ണന്തല പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. യുവതിയുടെ കഴുത്തിൽ ഉണ്ടായിരുന്ന രണ്ടരപ്പവൻ മാലയും പണവും തട്ടിയെടുത്തതായും പരാതിയുണ്ട്.

യുവാവിന്റെ ബന്ധുക്കളാണ് അതിക്രമം നടത്തിയത്. യുവതിക്ക് നേരെ മർദ്ദനവും ലൈംഗിക അതിക്രമവും നടത്തിയതായാണ് പരാതി. 

vachakam
vachakam
vachakam

  പ്രണയത്തിൽ നിന്നും പിന്മാറാത്തതിനാലാണ് കാമുകനായ യുവാവിന്റെ ബന്ധുക്കൾ ചേർന്ന് യുവതിയെ ക്രൂരമായി മർദ്ദിച്ചത്. നാലംഗ സംഘം യുവതിയെ കാറിൽ നിന്നും പിടിച്ചിറക്കി മർദ്ദിക്കുകയും ലൈംഗിക അതിക്രമം നടത്തുകയും ചെയ്തു.

യുവാവിന്റെ അമ്മയും അമ്മയുടെ സഹോദരനും മുത്തശ്ശനും മുത്തശ്ശിയുമാണ് കാറിലെത്തി അക്രമം നടത്തിയതെന്ന് യുവതി പറഞ്ഞു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam