കൊല്ലം: തിരുവനന്തപുരം-തെൻകാശി അന്തർസംസ്ഥാന പാതയിൽ കാട്ടുപോത്ത് കുറുകെ ചാടിയതിനെ തുടർന്നുണ്ടായ വാഹനാപകടത്തിൽ കുട്ടികളടക്കം അഞ്ചുപേർക്ക് പരുക്കേറ്റു.
കൊല്ലം അരിപ്പയിൽ കാറിന് കുറുകെ കാട്ടുപോത്ത് ചാടിയതോടെ നിയന്ത്രണം വിട്ട വാഹനം മതിലിലിടിച്ച് നിൽക്കുകയായിരുന്നു.
കല്ലുവെട്ടാംകുഴി സ്വദേശികളായ ഷെരീഫ്, ഭാര്യ ഹസീന, മക്കളായ മുഹമ്മദ് ഷാഹിൻ (12), മുഹമ്മദ് ഷെഹീൻ (15), ഭാര്യമാതാവ് നജ്മ എന്നിവർക്കാണ് പരുക്കേറ്റത്.
അപകടം നടന്ന ഉടൻതന്നെ ഇവരെ കുളത്തുപ്പുഴ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ പരുക്കേറ്റവരിൽ ഹസീനയുടെ കൈക്ക് ഗുരുതരമായ ഒടിവ് സംഭവിച്ചതിനാൽ തുടർ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇനി 48 മണിക്കൂര്‍: കര്‍ശന നിയന്ത്രണങ്ങളുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
കലാശക്കൊട്ട് ഒഴിവാക്കുന്നതായി അറിയിച്ചു ചാണ്ടി ഉമ്മൻ; സർക്കാരിനെതിരെ കറുത്ത വസ്ത്രം ധരിച്ചു നാളെ യുഡിഎഫ് സ്ഥാനാർഥികളുടെ
മോദി പങ്കെടുത്ത പരിപാടിയിൽ പൊലീസുകാർ തമ്മിൽ സംഘർഷം; എസ്എച്ച്ഒയെ കയ്യേറ്റം ചെയ്തു എസ്ഐ
'രമേശ് ചെന്നിത്തല മുഖ്യമന്ത്രി ആകണം'; നൂറ് സീറ്റ് നേടാനായില്ലെങ്കിൽ വി ഡി സതീശൻ വനവാസത്തിന്