കൊല്ലം നിലമേലിൽ കാട്ടുപന്നി വയോധികയുടെ വിരൽ കടിച്ചെടുത്തതായി റിപ്പോർട്ട്.കരുന്തലക്കാട് സ്വദേശി സാവിത്രിയമ്മയ്ക്ക് നേരെയാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്.
ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ ആയിരുന്നു സംഭവം.വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന സാവിത്രിയെ കാട്ടുപ്പന്നി ആക്രമിക്കുകയും ഇടതു കൈയുടെ ചുണ്ടുവിരൽ നഷ്ടപ്പെടുകയും ചെയ്തു.സാവിത്രിയമ്മയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രദേശത്ത് വന്യജീവിശല്യം രൂക്ഷമാണെന്നാണ് നാട്ടുകാരുടെ പരാതി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
