അരൂരിൽ ഭർത്താവ് മരിച്ചത് മനസിലാകാതെ ഭാര്യ കൂട്ടിരുന്നത് 3 ദിവസം

SEPTEMBER 17, 2025, 8:58 AM

അരൂരിൽ ഭർത്താവ് മരിച്ചത് മനസിലാകാതെ ഭാര്യ മൂന്ന് നാൾ കൂട്ടിരുന്നു. എഴുപുന്ന പഞ്ചായത്ത് 12ാം വാർഡിൽ എരമല്ലൂർ തേരേഴത്ത് ഗോപി (72) ആണ് മരിച്ചത്.ഗോപിയുടെ ഭാര്യ ഷീല മാനസിക വെല്ലുവിളി നേരിടുന്നയാളാണ്.

ഞായറാഴ്ച രാവിലെയാണ് ഗോപിയെ അവസാനമായി ജീവനോടെ അയൽവാസിയായ ചക്രപാണി കണ്ടത്.ചൊവ്വാഴ്ച ഗോപിയുടെ ഭാര്യാ സഹോദരനായ രമേശൻ ഇവരെ ആശുപത്രിയിൽ ചെക്കപ്പിന് കൊണ്ടുപോകാനായി വീട്ടിൽ എത്തിയിരുന്നു.അപ്പോഴാണ് ഗോപി നിലത്ത് വീണ് കിടക്കുന്നതായി കണ്ടത്. പിന്നാലെ ഗോപി മരിച്ചെന്നും മരിച്ചിട്ട് ദിവസങ്ങളായെന്നും വ്യക്തമായി. വിവരമറിഞ്ഞ് നാട്ടുകാരും പഞ്ചായത്ത് അധികൃതരും അടക്കം സ്ഥലത്തെത്തി. പിന്നീട് അരൂക്കുറ്റി ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി.

മൂന്ന് ദിവസം മൃതദേഹത്തോടൊപ്പം ഇതേ വീട്ടിൽ കഴിഞ്ഞ ഷീലയ്ക്ക് മൃതദേഹത്തിൽ പുഴുവരിച്ചിട്ട് പോലും ഗോപി മരിച്ചെന്ന് മനസിലായില്ല.മാനസിക വെല്ലുവിളി നേരിടുന്ന ഷീലയ്ക്ക് മനസിലാകാതെ വന്നതാവാം വിവരം പുറത്തറിയാൻ വൈകിയതെന്ന് കരുതുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam