തൃശൂർ: മാധ്യമപ്രവർത്തകൻ എൻ മാധവൻകുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്യാൻ സർക്കാർ ഫെയ്സ്ബുക്കിനോട് നിർദേശിച്ചതിന്റെ കാരണം അറിയിക്കണമെന്ന് ഹൈക്കോടതി.
രണ്ടാം പിണറായി സർക്കാരിന്റെ കാലത്താണ് എൻ മാധവൻകുട്ടിയുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യണമെന്ന നിർദ്ദേശം സർക്കാർ മെറ്റയ്ക്ക് നൽകിയത്. ഇതിന് കാരണം വ്യക്തമാക്കണമെന്നാണ് എ.എ സിയാദ് റഹ്മാന്റെ ബെഞ്ച് നിർദ്ദേശിച്ചത്.
അക്കൗണ്ട് പുനസ്ഥാപിക്കണമെന്നും ബ്ലോക്ക് ചെയ്തതിന്റെ കാരണം അറിയണമെന്നും ആവശ്യപ്പെട്ട് എൻ മാധവൻകുട്ടി സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.
ഫേസ്ബുക്ക് അക്കൗണ്ട് നീക്കിയതിനെ നിയമപരമായി നേരിടുമെന്ന് എൻ. മാധവൻകുട്ടി വ്യക്തമാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
