തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം ഈ മാസം പത്തിനുള്ളിലെന്ന് സൂചന.നാളെ വൈകുന്നേരത്തോടെ നിരീക്ഷകർ നടപടികൾ പൂർത്തിയാക്കും.തുടർന്ന്, മറ്റന്നാൾ രാഹുൽഗാന്ധിക്കും, ഖർഗെക്കും റിപ്പോർട്ട് നൽകും.തുടർചർച്ചകൾക്കായി ദീപ ദാസ്മുൻഷിയും ദില്ലിയിലെത്തും.
അതേസമയം, കോൺഗ്രസ് നിയമസഭ കക്ഷി യോഗത്തില്‍ പങ്കെടുക്കാന്‍ എംഎല്‍എമാര്‍ തലസ്ഥാനത്തേക്ക് വന്നു തുടങ്ങിയിട്ടുണ്ട്.
എംഎൽഎമാരുടെ ഭൂരിപക്ഷം ഹൈക്കമാൻഡ് നേതൃത്വത്തിന് മുന്നിൽ അവകാശപ്പെട്ട് കെസി വേണുഗോപാല്‍ രംഗത്ത് വന്നിട്ടുണ്ട്.രമേശ് ചെന്നിത്തലയുടെ വാദങ്ങൾ നിരീക്ഷകർക്ക് മുൻപിൽ അവതരിപ്പിക്കാൻ ഹൈക്കമാന്‍റ് നിർദ്ദേശിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
