ഇരിട്ടി വാളത്തോട് വനമേഖലയിൽ ജാർഖണ്ഡ് സ്വദേശിയെ കാണാതായിട്ട് രണ്ടാഴ്ച പിന്നിടുന്നു

JULY 21, 2026, 11:49 PM

ഇരിട്ടി: ജാർഖണ്ഡ് സ്വദേശിയായ വിജയ് ദഹങ്കയെ ഇരിട്ടി വാളത്തോട് വനമേഖലയിൽ  കാണാതായിട്ട് രണ്ടാഴ്ച പിന്നിടുന്നു. 

ഈ മാസം പത്താം തീയതിയാണ് വിജയ് ദഹങ്ക വാളത്തോട് വനത്തിനുള്ളിൽ അകപ്പെടുന്നത്. വിവരമറിഞ്ഞതിനെ തുടർന്ന് പൊലീസും വനം വകുപ്പും സംയുക്തമായി ഉൾവനങ്ങളിൽ വരെ കയറി ദിവസങ്ങളോളം വ്യാപക തെരച്ചിൽ നടത്തിയിരുന്നു. 

സംഭവത്തിൽ ദുരൂഹത ഏറുന്ന സാഹചര്യത്തിൽ അന്വേഷണം ജാർഖണ്ഡിലേക്ക് വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് അന്വേഷണ സംഘം.

vachakam
vachakam
vachakam

ഡ്രോണുകൾ ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് ഉൾവനത്തിൽ വരെ തെരച്ചിൽ നടത്തിയെങ്കിലും ഇയാളെ കുറിച്ച് യാതൊരു വിവരവും കണ്ടെത്താനായിട്ടില്ല. 

കാടിന്റെ ഉൾപ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഡ്രോണുകൾ ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും യാതൊരു സൂചനയും ലഭിച്ചില്ല. വിജയ് ദഹങ്ക വനപാതയിലൂടെ സഞ്ചരിച്ച് അതിർത്തി കടന്ന് കർണാടകയിൽ എത്തിയോ എന്ന സംശയവും ശക്തമാണ്. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam