‘ലോക്കർ തുറക്കുമ്പോൾ മഹാകാര്യങ്ങൾ ഉണ്ടോയെന്ന് നോക്കൂ’; വീണയുടെ ബാങ്ക് ലോക്കർ പരിശോധനയിൽ പ്രതികരിച്ച് പിണറായി വിജയൻ

JUNE 19, 2026, 6:20 AM

തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിന്റെ ഭാഗമായി മകൾ ടി. വീണയുടെ ബാങ്ക് ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധിച്ചതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അന്വേഷണം നേരത്തേ തന്നെ നടന്നുകൊണ്ടിരിക്കുകയാണെന്നും, ലോക്കർ പരിശോധിക്കുന്നത് അന്വേഷണ ഏജൻസികളുടെ നടപടികളുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന ബജറ്റുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിനിടെയായിരുന്നു പിണറായി വിജയന്റെ പ്രതികരണം.

“അന്വേഷണം നേരത്തെ നടക്കുന്നതല്ലേ? അവർ വീട്ടിൽ വന്നതല്ലേ? വീട്ടിൽ വന്നപ്പോൾ ബാങ്ക് ലോക്കറുണ്ടെന്ന് അറിഞ്ഞു. ആ ബാങ്ക് ലോക്കർ അവർക്കു കാണണമെന്നുണ്ടായിരിക്കും,” എന്ന് അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

മാധ്യമങ്ങളോടും അദ്ദേഹം പരിഹാസരൂപേണ പ്രതികരിച്ചു. “നിങ്ങൾ ക്യാമറയുമായി ചെന്നു നോക്ക്. ലോക്കർ തുറക്കുമ്പോൾ മഹാകാര്യങ്ങൾ ഉണ്ടോയെന്ന് നോക്കാമല്ലോ? വിസ്മയങ്ങൾ ഉണ്ടോയെന്ന് നോക്കാമല്ലോ?” എന്നും പിണറായി വിജയൻ പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam