ആലപ്പുഴ: കരിമണൽ ഖനന വിരുദ്ധ സമരസമിതിക്കെതിരെ രൂക്ഷ വിമർശനവുമായി എംഎൽഎ ജി. സുധാകരൻ. കരിമണൽ കടത്തിക്കൊണ്ടുപോകുന്നത് കണ്ണുമുന്നിൽ നടക്കുമ്പോൾ അത് തടയാൻ സമരസമിതി എന്താണ് ചെയ്തതെന്ന് അദ്ദേഹം ചോദിച്ചു.
"കുടിൽ കെട്ടി ഇരിക്കുന്നതല്ലാതെ എന്ത് സമരമാണ് അവർ ചെയ്തത്? കരിമണൽ വാരിക്കൊണ്ടുപോകുന്നത് അവർ കാണുന്നില്ലേ? അവരുടെ മുന്നിലൂടെ കൊണ്ടുപോകുമ്പോൾ എന്തുകൊണ്ട് തടയുന്നില്ല?" എന്നായിരുന്നു ജി. സുധാകരന്റെ ചോദ്യം.
കരിമണൽ വിഷയം നിയമസഭയിൽ രണ്ടുതവണ ഉന്നയിച്ചതായും, പ്രത്യേക സബ്മിഷൻ പോലും അവതരിപ്പിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. "അത് സമരസമിതി കണ്ടില്ലേ?" എന്നും അദ്ദേഹം ചോദിച്ചു.
അതേസമയം, മുഖ്യമന്ത്രി വി.ഡി. സതീശൻ കരിമണൽ ഖനനത്തിന് എതിരാണെന്നും ജി. സുധാകരൻ അവകാശപ്പെട്ടു. താൻ നിയമസഭയിൽ വിഷയം അവതരിപ്പിച്ചപ്പോൾ മുഖ്യമന്ത്രി കൈയടിച്ച് അഭിനന്ദിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കരിമണൽ ഖനനത്തിന് പിന്നിൽ വൻ അഴിമതിയും കൊള്ളയുമാണുള്ളതെന്നും, സംസ്ഥാനത്തെ കെ.എം.എം.എൽ, ഐ.ആർ.ഇ.എൽ സ്ഥാപനങ്ങൾക്കും അതിൽ പങ്കുണ്ടെന്ന ഗുരുതര ആരോപണവും ജി. സുധാകരൻ ഉന്നയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
