എന്തൊരു ക്രൂരത; കോഴിക്കോട് വിളവെടുക്കാൻ തയാറായ തണ്ണിമത്തൻ കൃഷി നശിപ്പിച്ചു

MAY 3, 2026, 1:40 AM

കോഴിക്കോട്: താമരശ്ശേരിയിൽ വിളവെടുക്കാറായ തണ്ണിമത്തൻ കൃഷി വ്യാപകമായി നശിപ്പിച്ച നിലയിൽ കണ്ടെത്തി. പഞ്ചായത്തിലെ 16ാം വാർഡിലെ ചാമക്കാത്ത് വയലിൽ കതിര്‍ കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തിയ കൃഷിയിലാണ് നാശനഷ്ടം ഉണ്ടായത്.

കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം നടന്നതെന്നാണ് വിവരം. പാകമായ തണ്ണിമത്തനുകൾ എല്ലാം ചിന്നിച്ചിതറിയ നിലയിലാണ് കണ്ടെത്തിയത്. കാട്ടുപന്നി ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ ആക്രമിച്ചിരിക്കാമെന്ന സംശയം ഉയരുന്നുണ്ടെങ്കിലും ഇതുവരെ ഉറപ്പിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് കൂട്ടായ്മ അംഗങ്ങൾ പറയുന്നു.

അതേസമയം, സമീപത്തെ ഒരു വീട്ടിൽ സാമൂഹ്യവിരുദ്ധരുടെ അതിക്രമം നടന്നതും നാട്ടുകാരിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. ഇതോടെ മനുഷ്യ ഇടപെടലും സംശയിക്കപ്പെടുന്നുണ്ട്.

vachakam
vachakam
vachakam

എട്ട് പേർ ചേർന്ന് അഞ്ച് വർഷം മുൻപ് രൂപീകരിച്ച കതിര്‍ കൂട്ടായ്മ ആദ്യം അഞ്ച് ഏക്കറിൽ നെൽകൃഷി ആരംഭിച്ചിരുന്നു. ഈ വർഷം നെല്ല് വിളവെടുത്തതിന് ശേഷം വിവിധ പച്ചക്കറികളും കൃഷി ചെയ്തിരുന്നു. തുടർന്ന് നടത്തിയ തണ്ണിമത്തൻ കൃഷിയാണ് ഇപ്പോൾ നശിപ്പിക്കപ്പെട്ടത്. സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് കർഷകർ രംഗത്തെത്തി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam