കോഴിക്കോട്: കോഴിക്കോട് 13 വയസ്സുള്ള പെൺകുട്ടിയെ മാതാവിന്റെ സുഹൃത്ത് ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ വടകര സ്വദേശി അബ്ദുൽ റഫീഖിനെയും കുട്ടിയുടെ മാതാവിനെയും പൊലീസ് കേസെടുത്തു. രണ്ടര വർഷത്തോളം കുട്ടിയെ പീഡിപ്പിച്ചതായാണ് പരാതിയിൽ പറയുന്നത്.
കുട്ടിയുടെ പിതാവ് വിദേശത്തായിരുന്ന സമയത്താണ് പീഡനം നടന്നതെന്നും, മാതാവിന്റെ അറിവോടെയായിരുന്നു സംഭവങ്ങളെന്നും പൊലീസ് വ്യക്തമാക്കി. സ്കൂളിൽ നടന്ന കൗൺസിലിംഗ് സെഷനിനിടെയാണ് കുട്ടി പീഡന വിവരം പറഞ്ഞത്. തുടർന്ന് സ്കൂൾ അധികൃതർ വിവരം ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുകയായിരുന്നു.
കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ മാതാവിനെ പൊലീസ് കോഴിക്കോട് നിന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒന്നാം പ്രതിയായ അബ്ദുൽ റഫീഖ് നിലവിൽ വിദേശത്താണുള്ളത്. ഇയാളെ കസ്റ്റഡിയിൽ എടുക്കുന്നതിനുള്ള നടപടികൾ പൊലീസ് ആരംഭിച്ചു.
അതേസമയം, 13കാരിയെ നിലവിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ (CWC) സംരക്ഷണത്തിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
