വയനാട് ടൗൺഷിപ്പ് ഉദ്ഘാടനം; മന്ത്രി കെ രാജനെ കെട്ടിപ്പുണർന്ന് ദുരന്തബാധിതർ

MARCH 1, 2026, 3:45 AM

വയനാട്: ദുരന്തബാധിതർക്കായി നിർമ്മിച്ച ടൗൺഷിപ്പിന്റെ ഉദ്ഘാടനം കഴിഞ്ഞതോടെ മന്ത്രി കെ രാജനെ  ദുരന്തബാധിതർ കെട്ടിപ്പുണർന്നു. ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി എത്തിയ മന്ത്രിയെ നിരവധി പേർ ചേർന്ന് അഭിവാദ്യം ചെയ്യുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ചടങ്ങിന്റെ ദൃശ്യങ്ങൾ മന്ത്രി തന്റെ സാമൂഹ്യമാധ്യമ പേജിലൂടെ പങ്കുവെച്ചു.

അതേസമയം, സർക്കാരിന്റെ വയനാട് ടൗൺഷിപ്പ് ഉദ്ഘാടന ചടങ്ങിനിടെ എംഎൽഎ ടി സിദ്ധിഖിനെ ഒരു വിഭാഗം കൂക്കിവിളിച്ചു. സ്വാഗതപ്രസംഗം നടത്തിയ ചീഫ് സെക്രട്ടറി സിദ്ദിഖിന്റെ പേര് പരാമർശിച്ചപ്പോൾ ആയിരുന്നു പ്രതിഷേധം. ടൗൺഷിപ്പ് നിർമ്മാണത്തിന് സർക്കാരിന് പിന്തുണ നൽകരുതെന്ന് ചിലർ പ്രചരിപ്പിച്ചുവെന്ന് മുഖ്യമന്ത്രി പ്രസംഗത്തിനിടെ സൂചിപ്പിച്ചതിന് പിന്നാലെ സദസിൽ നിന്ന് കൈയടി ഉയർന്നു. തുടർന്ന് സിദ്ദിഖ് പ്രസംഗിക്കുമ്പോഴും ഇടയ്ക്കിടെ കൂക്കിവിളി ഉണ്ടായി.

ടൗൺഷിപ്പിൽ ആദ്യഘട്ടമായി നിർമ്മാണം പൂർത്തിയായ 178 വീടുകളുടെ കൈമാറ്റവും പട്ടയ വിതരണവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. അടുത്ത മഴക്കാലത്തിന് മുമ്പ് ഉരുള്‍പൊട്ടൽ ദുരന്തത്തിൽപ്പെട്ട എല്ലാവർക്കും വീടുകൾ കൈമാറുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ശേഷിക്കുന്നവർക്ക് ഏതാനും മാസങ്ങൾക്കകം താമസ സൗകര്യം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam