പാലക്കാട്: ശ്രീനന്ദയുടെ മരണത്തിൽ മൃതദേഹം അവിടെ കൊണ്ടുപോയി ഉപേക്ഷിച്ചതെന്ന സംശയം പ്രകടിപ്പിച്ച് കുടുംബം രംഗത്ത്.കുട്ടിയെ കാണാനില്ലെന്ന് അന്ന് 5.30ന് സ്ഥിരീകരിച്ചിരുന്നുവെന്ന് കുട്ടിയുടെ പിതാവിൻ്റെ സഹോദരൻ പറഞ്ഞു. മൃതദേഹം കിട്ടിയ സ്ഥലത്ത് തെരച്ചിൽ നടത്തിയിരുന്നുവെന്നും, ഡോഗ് സ്ക്വാഡ് സമീപത്തെ കടകളുടെ സമീപം വന്ന് നിന്നത് സംശയമുണ്ടാക്കുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
കടയുടെ ഭാഗത്ത് വെച്ച് ആരോ കുട്ടിയെ അപായപ്പെടുത്തിയെന്നാണ് സംശയമെന്നും അദ്ദേഹം പറഞ്ഞു. അവസാനം കുട്ടി പോയത് ആ കടയിലാണെന്നും ആ കടയില്‍ മിക്കവാറും ആളുകള്‍ ഉണ്ടാകാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'പൊലീസുകാരോട് ആദ്യമേ പറഞ്ഞതാണ് അവിടെ ചോദ്യം ചെയ്യാന്‍, എന്നാല്‍ ഇതുവരെ അങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്നാണ് പൊലീസ് പറഞ്ഞത്. അപകടം സംഭവിച്ചിട്ടുണ്ടെന്നും മിസ്സിങ് ഇതുവരെ നടന്നിട്ടില്ലെന്നും പൊലീസ് പറഞ്ഞു', അദ്ദേഹം കൂട്ടിച്ചേർത്തു.
ചൊവ്വാഴ്ച വൈകിട്ടോടെയാണ് 40 അംഗ സംഘത്തിനൊപ്പം എത്തിയ ശ്രീനന്ദയെ കാണാതാകുന്നത്. ചിക്കമംഗളൂരു മാണിക്കധാര വെള്ളച്ചാട്ടത്തിൻ്റെ വ്യൂ പോയിൻ്റിന് സമീപത്തു നിന്നാണ് ശ്രീനന്ദയെ കാണാതായത്.കാണാതായി നാലാം ദിവസത്തിലാണ് മൃതദേഹം കണ്ടെത്തിയത്.മാണിക്യ ധാര വ്യൂ പോയിന്റിന് താഴെ ഭാഗത്തെ താഴ്വാരത്താണ് മൃതദേഹം കണ്ടെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
