'ഒരു വോട്ടിന് 15,000 രൂപ വരെ വോട്ടർമാർക്ക് നൽകി'; ബിജെപിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വീണ്ടും മന്ത്രി വി. ശിവൻകുട്ടി  

APRIL 10, 2026, 1:51 AM

തിരുവനന്തപുരം: ബിജെപിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മന്ത്രി വി. ശിവൻകുട്ടി വീണ്ടും രംഗത്ത്. നേമം മണ്ഡലത്തിൽ വിജയിക്കാൻ ബിജെപി മദ്യവും പണവും വ്യാപകമായി വിതരണം ചെയ്തുവെന്നാണ് ശിവൻകുട്ടിയുടെ ആരോപണം. ഒരു വോട്ടിന് 15,000 രൂപ വരെ ഗൂഗിൾ പേ വഴി വോട്ടർമാർക്ക് നൽകിയതായും അദ്ദേഹം പറഞ്ഞു.

സംഘടനകളെയും സ്വാധീനിക്കാൻ ശ്രമിച്ചതായും അദ്ദേഹം ആരോപിച്ചു. ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖരിനെതിരെ മത്സരിക്കാൻ പറ്റിയ സ്ഥാനാർത്ഥി “അദാനി” മാത്രമാണെന്ന വിമർശനവും ശിവൻകുട്ടി ഉന്നയിച്ചു.

ഇതിനിടെ, നേമത്ത് ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിക്കാൻ യുഡിഎഫ് ശ്രമിച്ചുവെന്നും, തന്റെ ആരോഗ്യത്തെക്കുറിച്ച് അപവാദങ്ങൾ പ്രചരിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. “രോഗം വരുന്നത് കുറ്റമാണോ?” എന്നും ശിവൻകുട്ടി ചോദിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam