തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ റെക്കോർഡിട്ട് സ്ത്രീ വോട്ടർമാർ.ആകെ സ്ത്രീ വോട്ടർമാരിൽ 81.19 % ഇത്തവണ വോട്ട് ചെയ്തു.കേരളത്തിൽ സ്ത്രീ വോട്ടർമാരുടെ ഏറ്റവുമുയർന്ന പോളിങ് ശതമാനം രേഖപ്പെടുത്തിയത് ഈ വർഷമാണ്.2021ലെക്കാൾ 7.25 ശതമാനം ആണ് ഇക്കുറി വർധന.
സംസ്ഥാനത്താകെ ഇക്കുറി 2,71,42,952 വോട്ടർമാരാണ് ഉണ്ടായിരുന്നത്. അതിൽ 1,39,21,868 പേർ സ്ത്രീ വോട്ടർമാരായിരുന്നു. കണക്കുകൾ പ്രകാരം 1,13,03,016 സ്ത്രീ വോട്ടർമാർ ഇക്കുറി വോട്ട് ചെയ്തു. പുരുഷ - സ്ത്രീ വോട്ടർമാരുടെ പോളിങ് ശതമാനം തമ്മിൽ ആറ് ശതമാനത്തിൻ്റെ വ്യത്യാസമാണ് ഉള്ളത്.
അതേസമയം, ഇതിന് മുമ്പ് സ്ത്രീ വോട്ടർമാരുടെ ഉയർന്ന പോളിങ് ശതമാനം 1987ലായിരുന്നു. 1987ൽ 80.58% സ്ത്രീ വോട്ടർമാരായിരുന്നു വോട്ട് ചെയ്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഗൾഫ് എസ്എസ്എൽസി പരീക്ഷാ നടത്തിപ്പ്: തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടും
ദീപിക പത്രത്തിനെതിരെ സഭാ നേതൃത്വത്തെ കണ്ട് ഷോൺ ജോർജ്
'റിയൽ കേരള സ്റ്റോറി' പാളി! കുംഭമേള താരത്തിന്റെ വിവാഹം: സി.പി.എം നേതാക്കൾ വെട്ടിൽ
ദുരൂഹത തുടരുന്നു; ശ്രീനന്ദയുടെ പോസ്റ്റ്മോർട്ടം ഇന്ന് തന്നെ നടത്തും, പ്രത്യേക കേസായി പരിഗണിക്കാൻ