പെൺകുട്ടി മൈനർ; വൈറല്‍ കുംഭമേള താരത്തിന്റെ ഭര്‍ത്താവിനെതിരെ പോക്സോ കേസ്

APRIL 10, 2026, 6:28 AM

ഭോപ്പാല്‍: വൈറല്‍ കുംഭമേള താരത്തിന്റെ ഭര്‍ത്താവ് ഫര്‍മാന്‍ ഖാനെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തതായി റിപ്പോർട്ട്. മധ്യപ്രദേശ് പൊലീസാണ് നടപടി സ്വീകരിച്ചത്. ദേശീയ പട്ടികവര്‍ഗ്ഗ കമ്മീഷന്റെ അന്വേഷണത്തില്‍ പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകാത്തവളാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസ് എടുത്തത്.

കമ്മീഷന്‍ റിപ്പോര്‍ട്ടനുസരിച്ച് പെണ്‍കുട്ടിയുടെ ജനനത്തീയതി 2009 ഡിസംബര്‍ 30 ആണ്. വിവാഹ സമയത്ത് 16 വയസ്സ് മാത്രമായിരുന്നുവെന്നാണ് കണ്ടെത്തല്‍. കൂടാതെ വിവാഹത്തിനായി വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചതായും ആരോപണമുണ്ട്. ഇതുമായി ബന്ധപ്പെട്ട് കേരളവും മധ്യപ്രദേശും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ഡിജിപിമാരെ ഏപ്രില്‍ 22ന് ഡല്‍ഹിയില്‍ ഹാജരാകാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം, വിവാഹം നിയമപരമാണെന്ന നിലപാട് പൊലീസ് മുമ്പ് വ്യക്തമാക്കിയിരുന്നു. പെണ്‍കുട്ടിക്ക് 18 വയസ്സ് തികഞ്ഞിട്ടുണ്ടെന്ന സ്ഥിരീകരണത്തെ അടിസ്ഥാനമാക്കി മാത്രമാണ് വിവാഹം നടന്നതെന്നായിരുന്നു അന്നത്തെ വിശദീകരണം.

vachakam
vachakam
vachakam

തിരുവനന്തപുരം പൂവാറിലെ ഒരു ക്ഷേത്രത്തില്‍ നടന്ന ഈ വിവാഹം രാഷ്ട്രീയമായും ചര്‍ച്ചയായിരുന്നു. കുടുംബത്തിന്റെ എതിർപ്പിനെ തുടര്‍ന്ന് പെണ്‍കുട്ടി പൊലീസിന്റെ സഹായം തേടിയതായും റിപ്പോര്‍ട്ടുകളുണ്ട്.  ഇപ്പോള്‍ പുറത്തുവന്ന പുതിയ വിവരങ്ങള്‍ കേസിനെ കൂടുതല്‍ വിവാദത്തിലാക്കുന്ന സാഹചര്യമാണുള്ളത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam