ദിവ്യശ്രീ കൊലക്കേസ്: ഭർത്താവ് രാജേഷിന് മൂന്ന് ജീവപര്യന്തം ശിക്ഷ

APRIL 10, 2026, 2:06 AM

കണ്ണൂർ: കരിവെള്ളൂർ സ്വദേശിനിയായ സിവിൽ പൊലീസ് ഓഫീസർ പി. ദിവ്യശ്രീയുടെ കൊലപാതകത്തിൽ പ്രതിയായ ഭർത്താവ് കെ. രാജേഷ്ക്ക് മൂന്ന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു കോടതി.

തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിന് ഏഴ് വർഷത്തെ തടവും വിധിച്ചിട്ടുണ്ട്.

2024 ഫെബ്രുവരി 21നാണ് സംഭവം നടന്നത്. വിവാഹബന്ധത്തിലെ പ്രശ്നങ്ങളെ തുടർന്ന് പിതാവിനൊപ്പം താമസിച്ചിരുന്ന 35കാരിയായ ദിവ്യശ്രീയെ കോടതിയിൽ നിന്ന് വീട്ടിലെത്തിയ ശേഷം രാജേഷ് വടിവാളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

vachakam
vachakam
vachakam

കൊലപാതകത്തിനു ശേഷം പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിക്കുകയും, പിന്നീട് സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്ത പ്രതിയെ പിന്നീട് ഒരു ബാറിൽ നിന്ന് പൊലീസ് പിടികൂടുകയായിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam