വയനാട് മണ്ണിടിച്ചിൽ: നിർദേശം പാലിക്കാത്തത് ഗുരുതര വീഴ്ചയെന്ന് സുരേഷ് ഗോപി

JULY 7, 2026, 5:30 AM

മലപ്പുറം: വയനാട്ടിലെ മണ്ണിടിച്ചിൽ അതീവ ദുഃഖകരമായ സംഭവമാണെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു. സംഭവത്തിന്റെ വിശദാംശങ്ങൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു.

തുരങ്കപാത നിർമാണം നടക്കുന്ന സ്ഥലത്ത് കൂട്ടിയിട്ടിരുന്ന മണ്ണ് നീക്കം ചെയ്യാൻ നേരത്തെ നിർദേശം നൽകിയിരുന്നെങ്കിലും അത് പാലിക്കപ്പെട്ടില്ലെന്നും, ഇത് ഗുരുതരമായ വീഴ്ചയുടെ ഉദാഹരണമാണെന്നും സുരേഷ് ഗോപി പറഞ്ഞു.

ഭാവിയിൽ തുരങ്കപാത നിർമാണം പോലുള്ള പദ്ധതികളിൽ കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും, വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ സർക്കാർ അതിനെക്കുറിച്ച് അന്വേഷണം നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

vachakam
vachakam
vachakam

കള്ളാടി മീനാക്ഷി പാലത്തിന് സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. നിലവിൽ ലഭ്യമായ വിവരങ്ങൾ പ്രകാരം മൂന്ന് അതിഥി തൊഴിലാളികൾ മരിച്ചു. മണ്ണിനടിയിൽ എത്ര പേർ കുടുങ്ങിയിട്ടുണ്ടെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. തുരങ്കപാത നിർമാണത്തിനായി എടുത്ത് കൂട്ടിയിട്ടിരുന്ന മണ്ണ് നിരങ്ങിവന്നതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തൽ.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam