മേപ്പാടി: വയനാടിനെ വീണ്ടും ദുരന്തഭൂമിയാക്കി മേപ്പാടിയിലെ കള്ളാടി തുരങ്കപാത നിർമാണ മേഖലയിലുണ്ടായ വൻ മണ്ണിടിച്ചിൽ. അപകടത്തിൽ നാല് പേർ മരിച്ചതായി സ്ഥിരീകരിച്ചു. എട്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി പേർ ഇപ്പോഴും മണ്ണിനടിയിൽ കുടുങ്ങിയിരിക്കാമെന്നാണ് ആശങ്ക.
ഫയർഫോഴ്‌സും എൻഡിആർഎഫും ഉൾപ്പെടെയുള്ള രക്ഷാസംഘങ്ങൾ സ്ഥലത്ത് തിരച്ചിലും രക്ഷാപ്രവർത്തനവും തുടരുകയാണ്. ഇന്നലെ മുതൽ പ്രദേശത്ത് കനത്ത മഴ തുടരുന്നതിനിടെയാണ് ഉച്ചയോടെ മണ്ണിടിച്ചിൽ ഉണ്ടായത്.
നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിന് പിന്നാലെ മഴ മുന്നറിയിപ്പ് നൽകുന്നതിൽ വീഴ്ച സംഭവിച്ചെന്ന ആരോപണവും ശക്തമായി ഉയരുകയാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ ജില്ലയിൽ 265 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയിരുന്നു. ഇത്രയും മഴ ലഭിച്ചിട്ടും യെല്ലോ അലർട്ട് മാത്രമാണ് പ്രഖ്യാപിച്ചത്. കാലാവസ്ഥാ മാനദണ്ഡപ്രകാരം 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിച്ചാൽ റെഡ് അലർട്ട് പ്രഖ്യാപിക്കണം. എന്നാൽ മണ്ണിടിച്ചിൽ ഉണ്ടായ ശേഷമാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത് എന്നതാണ് ഉയരുന്ന വിമർശനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
