തിരുവനന്തപുരം നഗരത്തിൽ നാളെ ജലവിതരണം മുടങ്ങും; 50-ഓളം ഡിവിഷനുകൾക്ക് ബാധകം

APRIL 28, 2026, 1:33 AM

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ 50-ഓളം ഡിവിഷനുകളിൽ ഏപ്രിൽ 30-ന് ജലവിതരണം പൂർണമായോ ഭാഗികമായോ മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. അരുവിക്കരയിൽ പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കൽ, അടിയന്തര അറ്റകുറ്റപ്പണികൾ എന്നിവയ്ക്കായി 72 എംഎൽഡി, 75 എംഎൽഡി ജലശുദ്ധീകരണശാലകളിലെ ഉൽപാദനം താൽക്കാലികമായി നിർത്തിവയ്ക്കുന്നതാണ് പ്രധാന കാരണം.

ഇതിനുപുറമെ വെള്ളയമ്പലം ജംഗ്ഷനിലെ പ്രധാന പൈപ്പ് ലൈനിൽ കേടായ വാൽവ് മാറ്റി സ്ഥാപിക്കുന്ന ജോലിയും നടക്കും. വ്യാഴാഴ്ച രാവിലെ 8 മണി മുതൽ വെള്ളിയാഴ്ച (01/05/2026) രാവിലെ 8 മണിവരെ വിവിധ പ്രദേശങ്ങളിൽ ജലവിതരണം തടസ്സപ്പെടും എന്നാണ് അറിയിപ്പ്.

വലിയതുറ, വള്ളക്കടവ്, അമ്പലത്തറ, കമലേശ്വരം, കളിപ്പാംകുളം, ആറ്റുകാൽ, മണക്കാട്, ശ്രീവരാഹം, പൂന്തുറ, പുത്തൻപള്ളി, ബീമാപള്ളി, തമ്പാനൂർ, കുന്നുകുഴി, വഞ്ചിയൂർ, കണ്ണമൂല, പേട്ട, പെരുന്താന്നി, ചാക്ക, കടകമ്പള്ളി, കരിക്കകം, വെട്ടുകാട്, പൗണ്ടുകടവ്, പാളയം, ശാസ്തമംഗലം, വഴുതക്കാട്, തൈക്കാട്, വലിയശാല, ജഗതി, കുമാരപുരം, ഗൗരീശപട്ടം, അണമുഖം, മെഡിക്കൽ കോളേജ്, പ്ലാമൂട്, നന്ദൻകോട്, പേരൂർക്കട, ഊളംപാറ, പൈപ്പിൻമൂട്, കവടിയാർ, അമ്പലമുക്ക്, മണ്ണാമ്മൂല, വഴയില, ഇന്ദിരാനഗർ എന്നിവിടങ്ങളിൽ പൂർണമായും ജലവിതരണം മുടങ്ങും.

vachakam
vachakam
vachakam

പരുത്തിപ്പാറ, മുട്ടട, കേശവദാസപുരം, പട്ടം, ഉള്ളൂർ, മെഡിക്കൽ കോളേജ്, കുടപ്പനക്കുന്ന് എന്നീ വാർഡുകളിൽ ഭാഗികമായും ജലവിതരണം തടസ്സപ്പെടും. ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam