കൊച്ചി: സിപിഎം നേതാവായ കെജെ ഷൈനും തനിക്കും എതിരായ അപവാദ പ്രചാരണങ്ങളിൽ പ്രതികരിച്ച് വൈപ്പിൻ എംഎൽഎ കെഎൻ ഉണ്ണികൃഷ്ണൻ.
രാഷ്ട്രീയ ജീവിതം തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രചരണം നടക്കുന്നത്. ഇത് ബോധപൂർവ്വവും രാഷ്ട്രീയ പ്രേരിതവുമാണ്.
അടിസ്ഥാനമില്ലാത്തതും വ്യാജവുമായ പ്രചാരണത്തിന് തുടക്കം കുറിച്ചത് കോൺഗ്രസ് പ്രവർത്തകനായ എംബി ഗോപാലകൃഷ്ണൻ എന്നയാളാണെന്നും, പിന്നീട് സോഷ്യൽ മീഡിയയും ചില പത്രങ്ങളും ഇത് ഏറ്റെടുക്കുകയായിരുന്നെന്ന് എംഎൽഎ പറഞ്ഞു.
കൂടാതെ, ആദ്യഘട്ടത്തിൽ ഈ പ്രചാരണങ്ങളിൽ ആരുടേയും പേരുകൾ ഉന്നയിച്ചില്ല. അതുകൊണ്ടാണ് നിയമ നടപടികളിലേക്ക് കടക്കാതിരുന്നത്.
എന്നാൽ തൻറെ ചിത്രങ്ങളും പേരും വെച്ചുകൊണ്ടുള്ള പ്രചാരണങ്ങളിലേക്ക് ചിലർ കടന്നും ഇതിൻറെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയതായും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്