പേരാവൂരിൽ സിപിഐഎം കോട്ടകളിൽ വോട്ടുചോർച്ച

MAY 6, 2026, 8:47 AM

പേരാവൂർ: സണ്ണി ജോസഫും കെ കെ ശൈലജയും തമ്മിൽ കടുത്ത പോരാട്ടം നടന്ന പേരാവൂർ മണ്ഡലത്തിൽ സിപിഐഎം ശക്തികേന്ദ്രങ്ങളിലുണ്ടായ വോട്ടുചോർച്ച നിർണായകമായതായി റിപ്പോർട്ട്. ഇതാണ് സണ്ണി ജോസഫിന്റെ റെക്കോർഡ് ഭൂരിപക്ഷ വിജയത്തിന് വഴിയൊരുക്കിയതെന്നാണ് വിലയിരുത്തൽ.

സിപിഐഎം ശക്തമായിരുന്ന പായത്ത് മേഖലയിൽ പോലും ശൈലജയ്ക്ക് പ്രതീക്ഷിച്ച മുന്നേറ്റം നേടാനായില്ല. 1500 വോട്ടിന്റെ ഭൂരിപക്ഷം പോലും ലഭിക്കാതെ പോയത് എൽഡിഎഫിന് തിരിച്ചടിയായി. 13 ബൂത്തുകളിൽ ശൈലജ മുന്നിലെത്തിയപ്പോൾ 12 ബൂത്തുകളിൽ സണ്ണി ജോസഫ് ലീഡ് നേടി.

സിപിഐഎം ഭരിക്കുന്ന ഇരിട്ടി നഗരസഭയിലും സണ്ണി ജോസഫ് മുന്നേറ്റം നടത്തി. നഗരസഭയിൽ നിന്ന് മാത്രം യുഡിഎഫിന് 2200 വോട്ടിന്റെ മേൽക്കൈ ലഭിച്ചു. 32 ബൂത്തുകളിൽ 20 ഇടങ്ങളിൽ സണ്ണി ജോസഫ് ശക്തി തെളിയിച്ചു.

vachakam
vachakam
vachakam

മുഴക്കുന്ന് പഞ്ചായത്തിലും ശൈലജയ്ക്ക് തിരിച്ചടിയുണ്ടായി. ഇവിടെ എൽഡിഎഫിന് 700 വോട്ടിന്റെ ലീഡ് മാത്രമാണ് ലഭിച്ചത്. യുഡിഎഫിന്റെ പ്രധാന കേന്ദ്രമായ അയ്യൻകുന്നിൽ സണ്ണി ജോസഫ് വൻ മുന്നേറ്റം നടത്തി.

പേരാവൂരിലും ശൈലജയ്ക്ക് പ്രതീക്ഷിച്ച ഭൂരിപക്ഷം നേടാനായില്ല. ഏകദേശം 1500 വോട്ടിന്റെ ലീഡ് പ്രതീക്ഷിച്ചിരുന്നിടത്ത് 300ൽ താഴെ വോട്ടിന്റെ ലീഡിലാണ് അവർ നിൽക്കേണ്ടി വന്നത്. മണ്ഡലത്തിലെ 20ൽ 12 ബൂത്തുകളിലും സണ്ണി ജോസഫ് ലീഡ് നേടി.

അതേസമയം ആറളം, കേളകം, കൊട്ടിയൂർ, കണിച്ചാർ പഞ്ചായത്തുകളിൽ യഥാക്രമം 3900, 1477, 1640, 2184 വോട്ടിന്റെ ഭൂരിപക്ഷം യുഡിഎഫ് നേടി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam