തിരുവനന്തപുരം: 2026-27 അധ്യയന വർഷത്തെ ഹയർസെക്കൻഡറി (വൊക്കേഷണൽ ഹയർസെക്കൻഡറി) പ്രവേശനത്തിനായുള്ള ട്രയൽ അലോട്ട്‌മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. സംസ്ഥാനത്തെ 388 വിഎച്ച്എസ്ഇ സ്‌കൂളുകളിലേക്കുള്ള ട്രയൽ അലോട്ട്‌മെന്റ് വിവരങ്ങളാണ് പ്രസിദ്ധീകരിക്കുന്നത്.
വിദ്യാർഥികൾക്ക് അലോട്ട്‌മെന്റ് ഫലം ഔദ്യോഗിക പോർട്ടലായ https://admission.vhseportal.kerala.gov.in വഴി പരിശോധിക്കാം. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷമാണ് വിവരങ്ങൾ ലഭ്യമാകുക.
അപേക്ഷ സമർപ്പിച്ചെങ്കിലും വിവരങ്ങൾ പൂർണമായി നൽകിയിട്ടില്ലാത്ത വിദ്യാർഥികൾക്ക് അപേക്ഷ പൂർത്തിയാക്കി കൺഫർമേഷൻ നടത്താനും അവസരമുണ്ട്. ട്രയൽ അലോട്ട്‌മെന്റ് പരിശോധിച്ച ശേഷം ഓപ്ഷനുകളിലോ മറ്റ് വിവരങ്ങളിലോ മാറ്റങ്ങൾ ആവശ്യമായവർക്ക് തിരുത്തലുകൾ വരുത്താവുന്നതാണ്.
വിദ്യാർഥികൾക്ക് കാൻഡിഡേറ്റ് ലോഗിൻ വഴി ആവശ്യമായ മാറ്റങ്ങൾ ജൂൺ 10 വൈകിട്ട് 5 മണിവരെ നടത്താൻ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു.
അന്തിമ അലോട്ട്‌മെന്റിന് മുൻപായി വിദ്യാർഥികൾ അപേക്ഷയിലെ വിവരങ്ങളും ഓപ്ഷനുകളും കൃത്യമായി പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
