തിരുവനന്തപുരം: വിഴിഞ്ഞം സ്വർണപ്പണയ തട്ടിപ്പ് കേസിൽ പ്രതിയായ സിന്ധുവിനെതിരെ ആറു കുടുംബങ്ങൾ കൂടി പരാതിയുമായി രംഗത്തെത്തി. സിന്ധു നേരത്തെയും മൂന്ന് കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി അടുത്ത ദിവസങ്ങളിൽ സിന്ധുവിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.
ഇതിനിടെ, സ്വർണം പണയം വെക്കുന്നവർക്ക് കുറഞ്ഞ പലിശയ്ക്ക് കൂടുതൽ വായ്പ ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്യുന്ന സിന്ധുവിന്റെ ശബ്ദരേഖ പുറത്തുവന്നു. തിരുവനന്തപുരം നഗരത്തിലെ ധനകാര്യ സ്ഥാപനങ്ങളിൽ സ്വർണം ഈടുവെച്ചാൽ കൂടുതൽ തുക ലഭിക്കുമെന്നും, വസ്തു പണയം വെച്ചാലും കൂടുതൽ വായ്പ ഒരുക്കാമെന്നും ശബ്ദരേഖയിൽ പറയുന്നുണ്ട്.
സ്വർണാഭരണങ്ങളുടെ യഥാർഥ ഉടമകളുടെ പേര് ഒഴിവാക്കിയാണ് ഇടപാടുകൾ നടത്തിയതെന്നും, നിരവധി ധനകാര്യ സ്ഥാപനങ്ങളുമായി സിന്ധുവിന് ബന്ധമുണ്ടായിരുന്നുവെന്നുമാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. വായ്പ തിരിച്ചടയ്ക്കാൻ ബുദ്ധിമുട്ടുന്ന സാധാരണക്കാരെ കണ്ടെത്തി വലയിലാക്കുകയായിരുന്നു പ്രതിയുടെ രീതിയെന്നാണ് പൊലീസ് വിലയിരുത്തൽ.
അതേസമയം, പല പരാതിക്കാർക്കും സ്വർണം പണയം വെച്ചതിന്റെ രേഖകൾ കണ്ടെത്താൻ കഴിയാത്തത് അന്വേഷണത്തിൽ വെല്ലുവിളിയാകുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
