തിരുവനന്തപുരം: ഫുട്ബോൾ ഇതിഹാസം മെസിയുടെ പേരിലുള്ള തട്ടിപ്പിൽ വിജിലൻസും കേസെടുക്കും.
ജിഎസ്ടിയായി 26 കോടി രൂപ പിരിച്ചെടുക്കുന്നതിലെ ഉദ്യോഗസ്ഥ വീഴ്ചയാണ് വിജിലൻസ് അന്വേഷിക്കുക. ജിഎസ്ടി തട്ടിപ്പിൽ വിജിലൻസ് ഉത്തരവ് ഉടൻ പുറത്തിറക്കും. പ്രാഥമിക അന്വേഷണമാണ് നടക്കുക.
വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്ക് ജിഎസ്ടി കമ്മീഷണർ നോട്ടീസ് നൽകിയിട്ടുണ്ട്.
അർജൻ്റീന ഫുട്ബോൾ ടീമിനെയും മെസിയെയും കേരളത്തിൽ എത്തിക്കാൻ സ്പോൺസറായ ആർബിസി നടത്തിയ വിദേശ വിനിമയ ഇടപാടിന് ജിഎസ്ടി ഈടാക്കാത്തതിലാണ് വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തുക.
കാഞ്ഞങ്ങാട്ടെ ഇൻ്റലിജൻസ് ഓഫീസറാണ് ജിഎസ്ടി വെട്ടിപ്പ് കണ്ടെത്തിയത്. ഇതിന് പിന്നാലെ ഉദ്യോഗസ്ഥനെ തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റിയിരുന്നു. പിന്നീട് വന്ന ഇൻ്റലിജൻസ് ഉദ്യോഗസ്ഥ പല തവണ നോട്ടീസ് അയച്ചെങ്കിലും സ്പോൺസർ പ്രതികരിച്ചില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
