തിരുവനന്തപുരം: കേരളത്തിലെ 72 സബ് രജിസ്ട്രാർ ഓഫീസുകളിൽ ഓപ്പറേഷൻ സെക്വർ ലാൻഡ് എന്ന പേരിൽ നടത്തിയ വിജിലൻസ് റെയ്‌ഡിൽ കണ്ടെത്തിയത് വ്യാപക തട്ടിപ്പ്.
സബ് രജിസ്ട്രാർ ഓഫീസുകൾ മുഖേന നൽകിവരുന്ന ആധാരം രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾക്ക് ഉദ്യോഗസ്ഥർ ആധാരം എഴുത്തുകാരെ ഏജൻ്റുമാരാക്കി കൈക്കൂലി വാങ്ങുന്നു എന്ന രഹസ്യ വിവരത്തിനെ തുടർന്നായിരുന്നു ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.
ഇടനിലക്കാരിൽ നിന്നടക്കം വിജിലൻസ് സംഘം പണം പിടിച്ചെടുത്തിട്ടുണ്ട്. ഓൺലൈൻ വഴിയും പണം കൈമാറിയതിന് തെളിവ് ലഭിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
കൈക്കൂലി നൽകാനായി എത്തിയ 15 ഓളം പേരിൽ നിന്ന് 1,46,375 രൂപ പിടിച്ചെടുത്തു. റെക്കോർഡ് റൂമുകളിൽ ഒളിപ്പിച്ചുവെച്ച നിലയിൽ 37850 രൂപയും, ഉദ്യോഗസ്ഥരുടെ പക്കൽ നിന്നും കണക്കിൽ പെടാത്ത 15,240 രൂപ കണ്ടെത്തി.
19 ഉദ്യോഗസ്ഥരിൽ നിന്നും യുപിഐ ഇടപാടുകൾ നടത്തിയ 965905 രൂപയും പിടിച്ചെടുത്തവയുടെ കൂട്ടത്തിലുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
