ഇഡി ഉദ്യോ​ഗസ്ഥൻ പ്രതിയായ വിജിലൻസ് കേസ്: ഇഡിക്കെതിരെ ​ഗുരുതര ആരോപണവുമായി പരാതിക്കാരൻ

JUNE 7, 2025, 1:14 AM

ദില്ലി: ഇഡി ഉദ്യോ​ഗസ്ഥൻ പ്രതിയായ വിജിലൻസ് കേസിൽ ഇഡിക്കെതിരെ ​ഗുരുതര ആരോപണവുമായി പരാതിക്കാരൻ അനീഷ് ബാബു. 

സംസ്ഥാനവും കേന്ദ്രവും തമ്മിലുള്ള തർക്കമാണ് ഇതെന്നും കേസിൽ കരുവാകാതെ ഒഴിഞ്ഞുപോകാനും ഒരു മലയാളി ഉദ്യോഗസ്ഥൻ പറഞ്ഞെന്നും അനീഷ് ബാബു വെളിപ്പെടുത്തി. 

ശേഖർകുമാർ യാദവിനെ അനു‌കൂലിച്ച് മൊഴി നൽകാൻ സമ്മർദമുണ്ടായെന്നും അനീഷ് ബാബു  പറഞ്ഞു. കേസിൽ ശേഖർകുമാർ യാദവുമായി നേരിട്ട് ബന്ധമില്ലെന്ന് സ്ഥാപിക്കാൻ ശ്രമം നടത്തിയെന്നും അനീഷ് പറയുന്നു. 

vachakam
vachakam
vachakam

നേരിട്ട് ശേഖറുമായി ബന്ധമില്ല എന്ന രീതിയിലുള്ള മൊഴിയിലാണ് ഉദ്യോഗസ്ഥർ ഒപ്പിടിച്ചത്. സത്യം പുറത്തു കൊണ്ടുവരാനുള്ള ശ്രമമല്ല അന്വേഷണ ഏജൻസി നടത്തുന്നത്.

മാനസികമായി വലിയ സമ്മർദ്ദം ഉണ്ടായി എന്നും ദില്ലിയിൽ നിൽക്കുമ്പോൾ തന്നെ ജീവന് ഭീഷണിയുണ്ടെന്നും അനീഷ് ബാബു പറഞ്ഞു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam