തന്നെ ക്രൂശിക്കാൻ ശ്രമിക്കുന്നു! ഇഡി ഉദ്യോഗസ്ഥനെതിരെ പരാതി നൽകിയതോടെ കള്ളക്കേസിൽ കുടുക്കാൻ ശ്രമമെന്ന് അനീഷ് ബാബു

JUNE 8, 2025, 8:44 PM

കൊല്ലം: ഇഡി ഉദ്യോഗസ്ഥനെ പ്രതിയാക്കി വിജിലന്‍സെടുത്ത കൈക്കൂലി കേസിന്‍റെ പേരിൽ തന്നെ കുടുക്കാൻ ശ്രമമെന്ന് അനീഷ് ബാബു. 

ഇഡി ഉദ്യോഗസ്ഥനെതിരെ പരാതി നൽകിയതിന്‍റെ പേരിൽ തന്നെ കള്ളക്കേസിൽ കുടുക്കി ക്രൂശിക്കാൻ ശ്രമം നടക്കുകയാണെന്ന് അനീഷ് ബാബു പറയുന്നു.

പരാതിക്കാരനായ തന്നെ ആദ്യം ഇഡി വിളിപ്പിച്ചതിന് പിന്നിലെ ചേതോവികാരം മനസിലാകുന്നില്ല. പ്രതിക്ക് ഇത്രയും പെട്ടന്ന് ജാമ്യം കിട്ടിയതിന് പിന്നിൽ ദുരൂഹതയുണ്ട്.

vachakam
vachakam
vachakam

തന്നെ ഒരു പാർട്ടിയും വിളിച്ചിട്ടില്ലെന്നും വിജിലൻസുമായി ബന്ധമില്ലെന്നും അനീഷ് ബാബു പറഞ്ഞു.

 തെളിവുകളില്ലാതെ തനിക്കെതിരെ മുന്നോട്ടുപോകാനാണ് നീക്കമെങ്കിൽ കുടുംബത്തോടൊപ്പം ആത്മഹത്യ ചെയ്യുമെന്നും ഇന്നലെ രാത്രി വൈകി ഫേസ്ബുക്ക് ലൈവിലെത്തിയ അനീഷ് ബാബു പ്രതികരിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam