മലപ്പുറം: തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ അതിരു കവിയരുതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ.
വിജയാഘോഷം സമാധാനപരമാകണം. നിയമങ്ങൾ പാലിക്കാനും ക്രമസമാധാനം ഉറപ്പ് വരുത്താനും എല്ലാവർക്കും ബാധ്യതയുണ്ട്. ആക്ഷേപങ്ങളും പ്രകോപന മുദ്രാവാക്യങ്ങളും ഒഴിവാക്കണം.മത, സാമുദായിക നേതാക്കളെ ആക്ഷേപിക്കരുത്.ഗതാഗത തടസമുണ്ടാക്കി ജനങ്ങളെ പ്രയാസപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, യുഡിഎഫിന് വലിയ വിജയമുണ്ടാകും. ആ വിജയം ആഘോഷിക്കാനുള്ളതാണെന്നും എന്നാൽ ആഘോഷത്തിൽ മിതത്വം പാലിക്കണമെന്നും തങ്ങൾ പറഞ്ഞു.തെരഞ്ഞെടുപ്പിലെ ജയ പരാജയങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണ്.ജനവിധി ഉൾക്കൊള്ളാനും അതനുസരിച്ച് ഉത്തരവാദിത്തത്തോടെ പെരുമാറാനും കഴിയണമെന്നും തങ്ങൾ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
