കോഴിക്കോട്: ദേവസ്വം ബോർഡുകൾക്കെതിരെ എസ്എൻഡിപി യോഗംജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത്. രാഷ്ട്രീയത്തിൽ ഭാവിയോ ഇടമോ ഇല്ലാത്തവർക്ക് സർക്കാർ ചിലവിൽ സുഖമായി പദവി ആസ്വദിച്ച് കഴിയാനുള്ള സംവിധാനമായി ദേവസ്വം ബോർഡുകൾ മാറി എന്നും അഞ്ച് ദേവസ്വം ബോർഡുകളും അഴിമതിയിൽ മുങ്ങിയിരിക്കയാണ് എന്നും ദേവസ്വം ബോർഡുകൾ പിരിച്ചുവിടണം എന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.
എസ്എൻഡിപി യോഗം മുഖപത്രമായ യോഗനാദത്തിൽ ആണ് വെള്ളാപ്പള്ളി ഇക്കാര്യം വ്യക്തമാക്കിയത്. രാഷ്ട്രീയ സ്വാധീനത്താൽ കടന്നുകൂടിയവരാണ് ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥർ. അതിനാൽതന്നെ അവരുടെ കൈകളിൽ കറപുരണ്ടിട്ടുണ്ട്. ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിക്കും വിധം ദേവസ്വം ബോർഡുകളുടെ ഭരണം മാറി. അതിന്റെ ഉദാഹരണമാണ് ശബരിമലയിലെ സ്വർണക്കൊള്ള. ദേവസ്വം ബോർഡ് പിരിച്ചുവിടണം. എണ്ണം കുറച്ച് പരമാവധി രണ്ട് എന്ന കണക്കിലേക്ക് മാറ്റണം. നിരവധി വകുപ്പുകളിൽ ഒന്ന് എന്ന നിലയിൽനിന്ന് മാറ്റി ദേവസ്വത്തിന് മാത്രമായി പ്രത്യേക മന്ത്രിയെ നൽകണമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
