ഗവര്‍ണറും സര്‍ക്കാരും തമ്മിൽ നടക്കുന്ന പോര് രാഷ്ട്രീയ നാടകമെന്ന് ആവര്‍ത്തിച്ച്  വിഡി സതീശൻ

JANUARY 27, 2024, 3:42 PM

കൊച്ചി:  സർക്കാർ പ്രതിരോധത്തിലാവുമ്പോൾ എടുക്കുന്ന ആയുധമാണ് ഗവർണറുമായുള്ള പോരെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കൊച്ചിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സർക്കാരിനെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയാൽ കേസുകളും കരുതൽ തടങ്കലും കൊണ്ട് നേരിടുന്ന പൊലീസ് ഗവർണർക്കെതിരായ പ്രതിഷേധത്തിൽ നടപടി സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഗവർണർക്കെതിരായ പ്രതിഷേധത്തിന് മുഖ്യമന്ത്രി തന്നെ എസ്എഫ്ഐക്കാരായ വിദ്യാർത്ഥികളെ പറഞ്ഞ് വിടുകയാണ്. ഈ പ്രതിഷേധത്തിന് സർക്കാരിന്റെ ഒത്താശയുണ്ട്. 

vachakam
vachakam
vachakam

കേന്ദ്ര സർക്കാരിനെതിരെ സംസാരിക്കാൻ മുഖ്യമന്ത്രിക്ക് ഭയമാണ്. കേന്ദ്ര ഏജൻസികളെ ഭയന്നാണ് മുഖ്യമന്ത്രി ജീവിക്കുന്നത്. ഞങ്ങൾ രണ്ടു കൂട്ടരേയും എതിർക്കുന്നുണ്ട്. 

കേന്ദ്ര സർക്കാരിനെതിരെ സമരം സമ്മേളനമാക്കിയവരാണ് ഇടത് സർക്കാരും എൽഡിഎഫുമെന്നും വിഡി സതീശൻ പരിഹസിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam