കൊച്ചിയിൽ വി.ഡി. സതീശന് വൻ സ്വീകരണം; അതിഥികളായി മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും 

MAY 24, 2026, 3:40 AM

എറണാകുളം: മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് ശേഷം ആദ്യമായി ജില്ലയിൽ എത്തിയ വി ഡി സതീശനും  ജില്ലയിൽ നിന്നുള്ള മന്ത്രിമാർക്കും എംഎൽഎമാർക്കും കൊച്ചി പൗരാവലി വൻ സ്വീകരണം നൽകി. രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ സിനിമാ-രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു.

സർപ്രൈസ് അതിഥിയായെത്തിയ മമ്മൂട്ടി മുഖ്യമന്ത്രിക്ക് പൊന്നാട അണിയിച്ച് ആശംസകൾ നേർന്നു. “കേരളത്തിന്റെയും ആന്ധ്രപ്രദേശിന്റെയും തമിഴ്നാടിന്റെയും മുഖ്യമന്ത്രിയായി സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. പക്ഷേ യഥാർഥ ജീവിതത്തിൽ മുഖ്യമന്ത്രിയാകുന്നത് വലിയ ഉത്തരവാദിത്വമാണ്” എന്നാണ് മമ്മൂട്ടി പറഞ്ഞത്.

കുഞ്ചാക്കോ ബോബനും ചടങ്ങിൽ പങ്കെടുത്തു. “ജനങ്ങൾക്കുവേണ്ടിയുള്ള ഭരണമാകട്ടെ. കേരളത്തിന് പുതിയ പ്രതീക്ഷയും ഉണർവും നൽകുന്ന ഭരണമായിരിക്കട്ടെ” എന്നാണ് അദ്ദേഹം ആശംസിച്ചത്. രമേശ് പിഷാരടി, കേരളത്തിലെ മൂന്നരക്കോടി ജനങ്ങൾ തെരഞ്ഞെടുത്ത മുഖ്യമന്ത്രിയാണ് വി.ഡി. സതീശൻ എന്ന് പറഞ്ഞു.

vachakam
vachakam
vachakam

മറുപടി പ്രസംഗത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ അധികാരം ഒരു “ദൈവ നിയോഗം” ആണെന്ന് പറഞ്ഞു. അധികാരത്തിന്റെ പത്രാസിൽ വീഴരുതെന്നും, കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

“ബഹുനില കെട്ടിടങ്ങൾ മാത്രം വന്നാൽ വികസനം ആകില്ല. ജനങ്ങളുടെ ജീവിത നിലവാരത്തിൽ മാറ്റം ഉണ്ടാകണം. കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം,” എന്നും മുഖ്യമന്ത്രി പറഞ്ഞു. സിനിമ മേഖലയിലും സർക്കാർ വ്യക്തമായ ഇടപെടൽ നടത്തുമെന്ന് അദ്ദേഹം ഉറപ്പുനൽകി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam