തൃശൂർ: കുന്നംകുളം പോലീസ് സ്റ്റേഷനിൽ ക്രൂര മർദ്ദനത്തിന് ഇരയായ യൂത്ത് കോൺഗ്രസ് നേതാവ് സുജിത്തിനെ വീട്ടിലെത്തി നേരിൽക്കണ്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സർക്കാരിന്റെ നടപടി വരുന്നതിനായി പാർട്ടി കാത്തിരിക്കുകയാണെന്നും കൂടാതെ കോൺഗ്രസ് പ്രവർത്തകനെ മർദ്ദിച്ച ഒരു പോലീസുകാരനും കാക്കി ധിരിച്ച് വീടിന് പുറത്ത് ഇറങ്ങില്ലെന്നും സതീശൻ രൂക്ഷഭാഷയിൽ പ്രതികരിച്ചു.
ഇപ്പോഴുള്ള സമരത്തിന്റെ രീതി മാറുമെന്നും കേരളം ഇതുവരെ കാണാത്ത തരത്തിലുള്ള സമരരീതിയിലാക്കായിരിക്കും പാർക്കി കടക്കുകയെന്നും വി.ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. പോലീസ് സ്റ്റേഷനിലെ മർദ്ദനം സർക്കാരിനെതിരെയും ആഭ്യന്തര വകുപ്പിനെതിരെയും ആയുധമാക്കാനാണ് കോൺഗ്രസിന്റെ ശ്രമം.
സെപ്തംബർ 10ന് കേരളത്തിലെ എല്ലാ പോലീസ് സ്‌റ്റേഷനുകൾക്ക് മുമ്പിൽ ജനകീയ പ്രതിഷേധ സംഗമം നടത്തുമെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫ് വ്യക്തമാക്കിയിരുന്നു.
കസ്റ്റഡി മർദനം ഒരു കാരണവശാലും അനുവദിക്കില്ലെന്നും സംഭവത്തിൽ കടുത്ത നടപടിയുണ്ടാകുമെന്നും ദൃശ്യങ്ങൾ പുറത്തു വന്ന സാഹചര്യത്തിൽ കൃത്യമായി പരിശോധന നടത്തി കടുത്ത നടപടിയെടുക്കുമെന്നും സംസ്ഥാന പോലീസ് മേധാവി രവാഡാ ചന്ദ്രശേഖർ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്