തിരുവനന്തപുരം: ജനപ്രിയ പ്രഖ്യാപനങ്ങളോടെ അധികാരത്തിലെത്തിയ വി.ഡി. സതീശൻ സർക്കാരിന്റെ മന്ത്രിമാരുടെയും വകുപ്പുകളുടെയും പട്ടിക പ്രഖ്യാപിച്ചു. ധനകാര്യം, പൊതുഭരണം, തുറമുഖം, നിയമം എന്നിവ മുഖ്യമന്ത്രി വി.ഡി. സതീശൻ തന്നെ കൈകാര്യം ചെയ്യും. ആഭ്യന്തരം, വിജിലൻസ് വകുപ്പുകൾ രമേശ് ചെന്നിത്തലയ്ക്കും വ്യവസായം, ഐടി വകുപ്പുകൾ പി.കെ. കുഞ്ഞാലിക്കുട്ടിക്കുമാണ് നൽകിയിരിക്കുന്നത്.
മന്ത്രിമാരും വകുപ്പുകളും
വി.ഡി. സതീശൻ — ധനകാര്യം, പൊതുഭരണം, തുറമുഖം, നിയമം
രമേശ് ചെന്നിത്തല — ആഭ്യന്തരം, വിജിലൻസ്
പി.കെ. കുഞ്ഞാലിക്കുട്ടി — വ്യവസായം, ഐടി
സണ്ണി ജോസഫ് — വൈദ്യുതി, പാർലമെന്ററികാര്യം
കെ. മുരളീധരൻ — ആരോഗ്യം, ദേവസ്വം
മോൻസ് ജോസഫ് — ജലവിഭവം
ഷിബു ബേബി ജോൺ — വനം, നൈപുണ്യ വികസനം
അനൂപ് ജേക്കബ് — ഭക്ഷ്യ-സിവിൽ സപ്ലൈസ്
സി.പി. ജോൺ — ഗതാഗതം
എ.പി. അനിൽകുമാർ — റവന്യൂ
എൻ. ഷംസുദ്ദീൻ — വിദ്യാഭ്യാസം, ന്യൂനപക്ഷ ക്ഷേമം
പി.സി. വിഷ്ണുനാഥ് — ടൂറിസം, സാംസ്കാരികം
റോജി എം. ജോൺ — ഉന്നത വിദ്യാഭ്യാസം
ബിന്ദു കൃഷ്ണ — തൊഴിൽ, വനിതാ-ശിശുക്ഷേമം
എം. ലിജു — എക്സൈസ്, സഹകരണം
കെ.എം. ഷാജി — തദ്ദേശ സ്വയംഭരണം
പി.കെ. ബഷീർ — പൊതുമരാമത്ത്
വി.ഇ. അബ്ദുൽ ഗഫൂർ — ഫിഷറീസ്, സാമൂഹികക്ഷേമം
ടി. സിദ്ദിഖ് — കൃഷി
കെ.എ. തുളസി — പിന്നാക്കക്ഷേമം
ഒ.ജെ. ജനീഷ് — യുവജനക്ഷേമം
അവസാന നിമിഷ മാറ്റങ്ങൾ
മന്ത്രിമാരുടെ വകുപ്പുകളിൽ അവസാന നിമിഷം ചില നിർണായക മാറ്റങ്ങളും നടന്നു. നേരത്തെ സണ്ണി ജോസഫിന് റവന്യൂ വകുപ്പ് നൽകാനായിരുന്നു തീരുമാനം. പിന്നീട് ആ വകുപ്പ് എ.പി. അനിൽകുമാറിന് കൈമാറി. അതേസമയം ഫിഷറീസ് വകുപ്പ് ആവശ്യപ്പെട്ടിരുന്ന ഷിബു ബേബി ജോണിന് വനം, നൈപുണ്യ വികസനം വകുപ്പുകളാണ് ലഭിച്ചത്. ഫിഷറീസ് വകുപ്പ് ലീഗ് നേതാവായ വി.ഇ. അബ്ദുൽ ഗഫൂറിന് നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
