തിരുവനന്തപുരം: വാഴൂർ സോമന്‍ എംഎല്‍എയുടെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ അനുശോചിച്ചു. പീരുമേട് എംഎൽ എയുടെ വിയോഗം തീർത്തും അപ്രതീക്ഷിതമാണ്. തൊഴിലാളി പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന നേതാവാണ് അദ്ദേഹം.
മണ്ഡലത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സഭയ്ക്കകത്തും പുറത്തും ഒരു പോലെ ശക്തമായി ഇടപെടുന്ന അദ്ദേഹം ഏതൊരു ജനപ്രതിനിധിയ്ക്കും മാതൃകയാണ്.
റവന്യുവകുപ്പിൻ്റെ ഇടുക്കി ജില്ലാതല യോഗത്തിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായതും ആശുപത്രിയിൽ പ്രവേശിപ്പിച്ചതും. അദ്ദേഹത്തിൻ്റെ വിയോഗത്തിൽ അതിയായ ദുഃഖം രേഖപ്പെടുത്തുന്നതായും നിയമസഭാ സ്പീക്കർ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്