തിരുവനന്തപുരം: വർക്കലയിൽ എക്സൈസ് ഉദ്യോഗസ്ഥർ തമ്മിൽ കയ്യാങ്കളി. മദ്യപിച്ചെത്തിയ പ്രിവന്റീവ് ഓഫിസർ എക്സൈസ് ഇൻസ്പെക്ടറെ അസഭ്യം വിളിച്ചു കയ്യേറ്റത്തിനു മുതിർന്നതായാണ് പരാതി.
എക്സൈസ് ഇൻസ്പെക്ടർ സൂര്യനാരായണന്റെ പരാതിയിൽ പ്രിവന്റീവ് ഓഫിസർ ജസീനെ വർക്കല പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ജസീൻ മദ്യപിച്ചെത്തി സീനിയർ ഉദ്യോഗസ്ഥനുമായി വാക്കേറ്റവും കയ്യാങ്കളിയും നടത്തിയെന്നാണ് പരാതി.
സീനിയർ ഉദ്യോഗസ്ഥൻ വർക്കല പൊലീസിൽ നൽകിയ പരാതിയിലാണ് ജെസീനെ കസ്റ്റഡിയിലെടുത്തത്.
മദ്യപിച്ച് ഡ്യൂട്ടിക്ക് എത്തിയതിനും എക്സസൈസ് ഇൻസ്പെക്ടറുടെ ഡ്യൂട്ടി തടസപ്പെടുത്തിയതിനും ജസീന്റെ പേരിൽ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു..
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
