തിരുവനന്തപുരം: ഡൽഹി പോലീസിൽ ഹെഡ് കോൺസ്റ്റബിൾ (അസിസ്‌റന്റ് വയർളസ് ഓപ്പറേറ്റർ/ ടെലി പ്രിൻറർ ഓപ്പറേറ്റർ), കോൺസ്റ്റബിൾ (എക്‌സിക്യൂട്ടീവ് - male & female), കോൺസ്റ്റബിൾ (ഡ്രൈവർ) എന്നീ തസ്തികകളിൽ നിയമനം നടത്തുന്നതിനായി സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഡിസംബർ/ ജനുവരി മാസങ്ങളിൽ പരീക്ഷകൾ നടത്തും.
ഹെഡ് കോൺസ്റ്റബിൾ (അസിസ്റ്റന്റ് വയർലസ് ഓപ്പറേറ്റർ /ടെലി പ്രിന്റർ ഓപ്പറേറ്റർ), കോൺസ്റ്റബിൾ (എക്‌സിക്യൂട്ടീവ് - male & female) തസ്തികകളിൽ അപേക്ഷിക്കുന്നവർ കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനും https://ssc.nic.in സന്ദർശിക്കുക.
കോൺസ്റ്റബിൾ (ഡ്രൈവർ) തസ്തികയിൽ അപേക്ഷിക്കുന്നവർ കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനും https://ssc.gov.in സന്ദർശിക്കുക.
പരീക്ഷയ്ക്ക് കേരളത്തിൽ കണ്ണൂർ, കോഴിക്കോട്, തൃശൂർ, എറണാകുളം, കോട്ടയം, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ കേന്ദ്രങ്ങൾ ഉണ്ട്. മംഗളൂരു, ഉഡുപ്പി, കവരത്തി, കോയമ്പത്തൂർ, സേലം തുടങ്ങിയ സ്ഥലങ്ങളിലും പരീക്ഷ എഴുതാം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്