തിരുവനന്തപുരം: ഐഎച്ച്ആർഡി (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സ് ഡെവലപ്‌മെന്റ്) ഡയറക്ടർ സ്ഥാനത്ത് നിന്ന് വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ. അരുൺകുമാറിനെ മാറ്റി. പകരം പ്രൊഫസർ എം.വി. രാജേഷിനെ ഡയറക്ടറായി നിയമിച്ചു. ഐഎച്ച്ആർഡിക്ക് കീഴിലുള്ള പൂഞ്ഞാർ എഞ്ചിനീയറിംഗ് കോളേജിന്റെ പ്രിൻസിപ്പലാണ് എം.വി. രാജേഷ്.
മൂന്ന് വർഷം മുമ്പാണ് അരുൺകുമാറിനെ ഡയറക്ടർ ഇൻ ചാർജ് ആയി നിയമിച്ചിരുന്നത്. എന്നാൽ, അദ്ദേഹത്തിന്റെ നിയമനം ചോദ്യം ചെയ്ത് നിരവധി പരാതികൾ ഹൈക്കോടതിയിൽ എത്തിയിരുന്നു.
പരാതികൾ പരിഗണിച്ച ഹൈക്കോടതി സ്വമേധയാ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ഉത്തരവിട്ടിരുന്നു. അരുൺകുമാറിന്റെ യോഗ്യത പരിശോധിക്കണമെന്നും, രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് യോഗ്യത മറികടന്നാണോ നിയമനം ലഭിച്ചതെന്ന് അന്വേഷിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു.
ഐഎച്ച്ആർഡി ഡയറക്ടർ പദവി സർവകലാശാല വൈസ് ചാൻസലറുടെ പദവിക്ക് സമാനമാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു. 2018-ലെ യുജിസി മാനദണ്ഡപ്രകാരം ഡയറക്ടറാകാൻ കുറഞ്ഞത് ഏഴ് വർഷത്തെ അധ്യാപന പരിചയം ആവശ്യമാണ്. എന്നാൽ ക്ലറിക്കൽ തസ്തികയിൽ പ്രവർത്തിച്ചിരുന്ന അരുൺകുമാറിനെ ഈ സ്ഥാനത്ത് നിയമിച്ചത് വിചിത്രമാണെന്നും കോടതി വിമർശിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
