കണ്ണൂർ: തന്റേത് ഒറ്റയാൾ പോരാട്ടമല്ലെന്ന് സിപിഐഎം നേതാവ് വി കുഞ്ഞികൃഷ്ണൻ. പയ്യന്നൂരിലെ പാർട്ടി സഖാക്കളിൽ വലിയ വിഭാഗം തന്നോടൊപ്പമുണ്ട്' വി കുഞ്ഞികൃഷ്ണൻ പറയുന്നു.
തന്നെ പുറത്താക്കാൻ തീരുമാനിച്ചത് ഭൂരിപക്ഷ നിലപാട് കണക്കിലെടുത്താണെന്ന് കേട്ടു. എന്നാൽ ഭൂരിപക്ഷത്തിന്റെയോ ന്യൂനപക്ഷത്തിന്റെയോ അഭിപ്രായങ്ങൾ പാർട്ടി അംഗീകരിക്കാറുണ്ടോ എന്നതാണ് സംശയം. ഇല്ലെന്നുള്ളതാണ് തന്റെ അനുഭവം.
2022ൽ തന്നെ ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റാൻ ജില്ലാ നേതൃത്വം തീരുമാനിച്ചു. അന്ന് പയ്യന്നൂർ ഏരിയ കമ്മിറ്റിയിലെ 21 അംഗങ്ങളിൽ 17 പേരും തന്നെ മാറ്റരുതെന്ന് വ്യക്തമായി പറഞ്ഞിരുന്നു.
അന്ന് പാർട്ടി പറഞ്ഞത് ജനാധിപത്യ കേന്ദ്രീകരണതത്വം അംഗീകരിച്ച പാർട്ടിയാണ് സിപിഐഎം എന്നായിരുന്നു. തീരുമാനമെടുക്കാനുള്ള അധികാരം മേൽഘടകങ്ങൾക്കുണ്ട് അത് അനുസരിക്കാനുള്ള ഉത്തരവാദിത്വം കീഴ്ഘടകങ്ങൾക്കുമുണ്ടെന്നും നേതാക്കൾ അന്ന് പറഞ്ഞിരുന്നുവെന്നും വി കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.
രക്തസാക്ഷി ഫണ്ട് ഉൾപ്പെടെ തട്ടിക്കുന്നത് ഒരു തരത്തിലും കമ്മ്യൂണിസ്റ്റ് പാർട്ടിയെ സ്‌നേഹിക്കുന്ന ആർക്കും അംഗീകരിക്കാൻ സാധിക്കുന്ന കാര്യമല്ല. അതിനാൽ ഇതിനെ ഒരു ഒറ്റയാൾ പോരാട്ടമായി കാണേണ്ടതില്ല. പക്ഷെ പാർട്ടിയുടെ ഇപ്പോഴത്തെ സാഹചര്യത്തിൽ തന്നെ പുറത്താക്കിയാലും വിഭാഗീയത ഉണ്ടാകാനിടയില്ലെന്നും വി കുഞ്ഞികൃഷ്ണൻ പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
