സംസ്ഥാന ദുര്‍ഭരണത്തിന്റെ ഏറ്റവും വലിയ ഇരകള്‍ സ്ത്രീകളും കുട്ടികളുമാണെന്ന് പ്രതിപക്ഷ നേതാവ്  

SEPTEMBER 29, 2025, 3:53 AM

 തിരുവനന്തപുരം: സംസ്ഥാന ദുര്‍ഭരണത്തിന്റെ ഏറ്റവും വലിയ ഇരകള്‍ സ്ത്രീകളും കുട്ടികളുമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

സ്ത്രീകള്‍ കേരളത്തില്‍ എവിടെവെച്ചും ആക്രമിക്കപ്പെടാം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അക്രമം കൂടുന്നുവെന്നും വി ഡി സതീശന്‍ നിയമസഭയില്‍ പറഞ്ഞു. 

'ലഹരിയുടെ തലസ്ഥാനമായി കേരളം മാറി. ലഹരി മാഫിയക്ക് രാഷ്ട്രീയ രക്ഷാകര്‍തൃത്വം കൊടുക്കുന്നത് സിപിഐഎമ്മാണ്. ഏറ്റവുമധികം ലഹരി രാജ്യത്ത് വില്‍ക്കുന്നതില്‍ ഒരു സംസ്ഥാനമാണ് കേരളം.

vachakam
vachakam
vachakam

വിലക്കയറ്റം വന്നപ്പോള്‍ വെറുതെ നോക്കിനിന്നവരാണ് പിണറായി സര്‍ക്കാര്‍.

സപ്ലൈകോയെ തകര്‍ത്തു തരിപ്പണമാക്കി. നൂലും സൂചിയും പഞ്ഞിയും വാങ്ങിക്കൊണ്ട് മാത്രമേ ആശുപത്രിയില്‍ പോകാന്‍ കഴിയൂ', വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam