കൊച്ചി: കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശൻ എത്തുന്നതിൽ നിർണ്ണായകമായത് പ്രിയങ്ക ഗാന്ധിയുടെ ഇടപെടലെന്ന് റിപ്പോർട്ടുകൾ. സതീശന് അനുകൂലമായി സംസ്ഥാനത്തുണ്ടായ ശക്തമായ ജനവികാരം സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും കൃത്യമായി ധരിപ്പിച്ചത് പ്രിയങ്കയായിരുന്നു.
എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരാൻ ഹൈക്കമാൻഡ് തലത്തിൽ നീക്കങ്ങൾ സജീവമായ ഘട്ടത്തിലാണ് പ്രിയങ്കാ ഗാന്ധിയുടെ ഇടപെടൽ ഉണ്ടായത്.
കെ.സി. വേണുഗോപാലിന്റെ സ്വാധീനം തീരുമാനത്തിന് തടസ്സങ്ങൾ സൃഷ്ടിച്ചെങ്കിലും, ജനങ്ങൾ ആഗ്രഹിക്കുന്നത് സതീശനെയാണെന്ന നിലപാടിൽ പ്രിയങ്ക ഉറച്ചുനിന്നു.
ജനവികാരം മാനിക്കാത്ത തീരുമാനം ഗാന്ധി കുടുംബത്തോടുള്ള മലയാളികളുടെ സ്നേഹം കുറയാൻ കാരണമാകുമെന്ന് അവർ വിലയിരുത്തി. ഒടുവിൽ രാഹുൽ ഗാന്ധി വ്യക്തമായ നിലപാട് സ്വീകരിച്ചതോടെയാണ് വി.ഡി. സതീശന് മുഖ്യമന്ത്രി പദത്തിലേക്കുള്ള വഴി തെളിഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
