ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനി കൊല്ലപ്പെട്ട സംഭവം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാൻ  ശുപാർശ

JULY 14, 2026, 11:36 PM

ദില്ലി: ഉസ്ബക്കിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർഥിനിയായ സാവരിയ ബസന്ത് കൊല്ലപ്പെട്ട കേസിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാൻ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയുടെ ശുപാർശ. 

 അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ബന്ധുക്കളെ അറിയിച്ചിരുന്നു. ഡിജിപിയുടെ ശുപാർശ പ്രകാരം ആഭ്യന്തരവകുപ്പാണ് അന്വേഷണം കൈമാറിക്കൊണ്ടുള്ള ഉത്തരവിറക്കേണ്ടത്. ആലപ്പുഴ ഹരിപ്പാട് സ്വദേശിനിയായ സാവരിയ കഴിഞ്ഞ ജൂലൈ മൂന്നാം തീയതിയാണ് ഉസ്‌ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ടത്.  

  ഉസ്ബക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥിയായിരുന്ന സാവരിയ ബസന്താണ് കൊല്ലപ്പെട്ടത്.

vachakam
vachakam
vachakam

കേസിൽ സഹപാഠിയും മലപ്പുറം പെരുന്തൽമണ്ണ സ്വദേശിയുമായ സദറുൾ അനമിനെ അവിടുത്തെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. പെൺകുട്ടിയുടെ അച്ഛന്റെ പരാതിയിൽ ഹരിപ്പാട് പൊലീസ് നേരത്തെ കേസെടുത്ത് കുടുംബത്തിൻറെ മൊഴി രേഖപ്പെടുത്തിയുന്നു. കേസ് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നാണ് ബിജെപി ആവശ്യം.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam