ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പിന് 20 വരെ അപേക്ഷിക്കാം

JANUARY 9, 2026, 9:43 AM

തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തിൽ ന്യൂനപക്ഷ മത വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കായുള്ള പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പ് അവാർഡ്, സി എച്ച് മുഹമ്മദ് കോയ സ്കോളർഷിപ്പ്, സി എച്ച് മുഹമ്മദ് കോയ സ്കോളർഷിപ്പ് (പുതുക്കൽ), ഐ റ്റി സി ഫീ റീഇമ്പേഴ്സ്മെന്റ് സ്കോളർഷിപ്പ്, സിഎ / സിഎംഎ / സി.എസ് സ്കോളർഷിപ്പ്, എ പി ജെ അബ്ദുൾ കലാം സ്കോളർഷിപ്പ്, സിവിൽ സർവീസ് സ്കോളർഷിപ്പ്, മദർ തെരേസ സ്കോളർഷിപ്പ്, സി എം റിസർച്ച് സ്കോളർഷിപ്പ് ഫോർ മൈനോരിറ്റീസ് എന്നീ സ്കോളർഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ജനുവരി 20 വരെയും സ്ഥാപനമേധാവികൾ പ്രസ്തുത അപേക്ഷകൾ സൂക്ഷ്മ പരിശോധന നടത്തി ഓൺലൈനായി അപ്രൂവൽ നൽകേണ്ട അവസാന തീയതി 22 വരെയും ദീർഘിപ്പിച്ചു.

കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാരും), സിഖ്, ബുദ്ധ, ജൈന, പാഴ്സി മതവിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പുകൾ നൽകുന്നത്.

www.mwdscholarship.kerala.gov.in എന്ന വെബ്സൈറ്റിലെ സ്കോളർഷിപ്പ് മെനു ലിങ്ക് മുഖേന ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471 2300523, 0471 2300524, 0471 2302090.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam